ചങ്ങലംകുളം:സംസ്ഥാന പാതയോരത്ത് കൂട്ടിയിട്ട ജല അതോറിറ്റിയുടെ പൈപ്പ് ഉരുണ്ട് വീണ് ബീഹാര്‍ സ്വദേശിക്ക് പരിക്കേറ്റു.ബീഹാര്‍ സ്വദേശിയായ 30 വയസുള്ള ദിലീപ് മഹതൊ ക്കാണ് പരിക്കേറ്റത്.ഇയാളെ സഹപ്രവര്‍ത്തകള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് സംഭവം.ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ പോലീസ് സ്റ്റേഷന് സമീപത്ത് റോഡരികില്‍ കിടന്ന പൈപ്പില്‍ ഇരിക്കാന്‍ ശ്രമിച്ചതോടെ മുകളിലെ ഭാരമേറിയ പൈപ്പ് ഉരുണ്ട് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.കാലുകളുടെ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്.ശരീരത്തില്‍ പലയിടത്തും ക്ഷതമേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.പാതയോരത്ത് മുഴുവന്‍ ഇത്തരത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ കൂട്ടിയിട്ടത് അപകട സാധ്യത ഉയര്‍ത്തുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്