ഇടുക്കി അടിമാലിയിൽ 2 കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ. 2.050കിലോ ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്സൈസിൻ്റെ പിടിയിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മനൂപ് വിപി യുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എക്സൈസ് എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ എത്തിച്ചു നൽകുന്ന കഞ്ചാവ് വാങ്ങി രാജാക്കാട് ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ ഇരുമ്പ് പാലത്തിന് സമീപം വെച്ചാണ് പ്രതി അറസ്റ്റിലായത്.കഞ്ചാവ് കടത്തിക്കൊണ്ട് വരാനായിട്ട് ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട് കുറച്ച് നാളുകളായി പ്രതി നർകോട്ടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഏകസൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനൂപ് വി പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ അഷ്‌റഫ് കെ എം, ദിലീപ് എൻ കെ പ്രൈവന്റീവ് ഓഫീസർ ബിജു മാത്യു സിവിൽ എക്സൈസ് ഓഫീസർ മാരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാൻ,ബിബിൻ ജെയിംസ്, സുബിൻ പി വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നുഅതേസമയം കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. മെൻസ് ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടകൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്.ഹരിപ്പാട് സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. എഴ് മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് വിദ്യാർഥികൾ പിടിയിലാകുന്നത്.