ചങ്ങരംകുളം:കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള കോട്ടയം ന്യൂവേവ് ഫിലിം സൊസൈറ്റിയുടെ പ്രഥമ പുരസ്ക്കാരം കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ.വി.മോഹനകൃഷ്ണൻ സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിനിൽ നിന്ന് ഏറ്റുവാങ്ങി.ന്യൂ വേവ് ഫിലിം സൊസൈറ്റിയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പെണ്മ ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ, ന്യൂവേവ് ഫിലിം സൊസൈറ്റി പ്രസിഡണ്ട് ഡോ.സെബാസ്റ്റ്യൻ കാട്ടടി, സെക്രട്ടറി മാത്യൂസ് ഓരത്തേൽ, ദീർഘദൂര ബൈക്ക് റൈഡിങ്ങ് താരം മിനി അഗസ്റ്റിൻ എന്നിവരും സന്നിഹിതരായിരുന്നു.