ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് ഗുരുതര പരിക്ക്.കാലടി സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി 9 മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് അപകടം.നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ച് വീണാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്.ഓടയില്‍ വീണ ബൈക്ക് ഭാഗികമായി തകര്‍ന്ന നിലയിലാണ്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു