ചങ്ങരംകുളം:എ.എൽ.പി.എസ്.ചിയ്യാനുരിലെ പഠനോത്സവം ആലംകോട് പഞ്ചായത്ത് വൈ. പ്രസിഡണ്ട് കെകെ പ്രഭിത ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ സി.എസ്.മോഹൻദാസ് അധ്യക്ഷനായിരുന്നു.പിടിഎ പ്രസിഡണ്ട് മുഹ്സിന ,സി ആര്‍ സിസ സി കോർഡിനേറ്റർ ശ്രീജിത്, ശ്രുതി മനോജ്, വിനു ചിയ്യാനൂർ,എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക പി.ശോഭന സ്വാഗതവും ,എസ് ആര്‍ ജി കൺവീനർ പി. സുജിത നന്ദിയും പറഞ്ഞു. കുട്ടികളുടെ പഠന മികവുകളുടെ അവതരണം,പതിപ്പുകളുടെ പ്രദർശനം എന്നിവയും നടന്നു.