ചങ്ങരംകുളം:അസ്സബാഹ് കോളേജിലെ എൻ.എസ്.എസ് 240 യൂണിറ്റ് വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ജനുവരി 15 പാലിയേറ്റിവ് കെയർ ദിനത്തിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച നാല്പതോളം വളന്റിയർമാരെയാണ് അനുമോദിച്ചത്.അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ ഉദ്ഘടനം ചെയ്ത ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ.പി അധ്യക്ഷത വഹിച്ചു.കാരുണ്യം പാലിയേറ്റിവ് കെയർ സെക്രട്ടറി അബ്‌ദുള്ളകുട്ടി അനുമോദന പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് അലി, ജോയിന്റ് സെക്രട്ടറിമാരായ ജബ്ബാർ പള്ളിക്കര,അനസ് ചങ്ങരംകുളം തുടങ്ങിയവർ സംസാരിച്ചു. വളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു.അരികെ എസ്.ഐ.പി കോർഡിനേറ്റർ ശിബിൽ മാങ്കുളം ചടങ്ങിന് നന്ദി അർപ്പിച്ചു.