എടപ്പാൾ: ശുകപുരം മേലേപ്പാട്ട് താമസിക്കുന്ന മേലേപ്പാട്ട് ദാമോദരൻ (63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.എടപ്പാളിൽ ഒരു പ്രിന്റിംഗ് പ്രസ്സിൽ ഓഫ്സെറ്റ് പ്രിന്റിംഗ് ജോലികൾ സ്വന്തമായി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. തുടർന്ന്, എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ 2025 മാർച്ച് 11-ന് പുലർച്ചെ 1 മണിയോടെ മരണപ്പെടുകയുമായിരുന്നു.ശവസംസ്കാരം 2025 മാർച്ച് 11-ന് രാവിലെ 11 മണിക്ക് ശുകപുരത്തെ കുടുംബവീട്ടിൽ നടക്കും.ഭാര്യ: ലീല. മക്കൾ: അപർണ, അജിത്.