• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; 15കാരിയുടേയും യുവാവിന്‍റേയും മരണത്തിൽ കൂടുതൽ പരിശോധന വേണ്ടിവരും

cntv team by cntv team
March 10, 2025
in UPDATES
A A
മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; 15കാരിയുടേയും യുവാവിന്‍റേയും മരണത്തിൽ കൂടുതൽ പരിശോധന വേണ്ടിവരും
0
SHARES
765
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസര്‍കോട്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെൺകുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉൾഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.

Related Posts

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

April 24, 2026
1.5k
ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു
UPDATES

ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

April 24, 2026
160
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
7
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
UPDATES

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 24, 2026
322
ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും
UPDATES

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

April 24, 2026
82
ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
UPDATES

ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

April 24, 2026
175
Next Post
കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ

കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ

Recent News

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

April 24, 2026
1.5k
ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

April 24, 2026
160
രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
95
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
249
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025