• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 72-കാരിക്ക് നഷ്ടമായത് 4.67 കോടി രൂപ, 15 വിദ്യാർഥികൾ അറസ്റ്റിൽ

cntv team by cntv team
March 9, 2025
in Crime, Highlights
A A
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 72-കാരിക്ക് നഷ്ടമായത് 4.67 കോടി രൂപ, 15 വിദ്യാർഥികൾ അറസ്റ്റിൽ
0
SHARES
201
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയുടെ 4.67 കോടി രൂപ തട്ടിയെടുത്ത കേസിൽ 15 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എൻജിനീയറിൽനിന്ന് പണം തട്ടിയെടുത്ത വിദേശസംഘത്തിന് സഹായികളായി പ്രവർത്തിച്ച വിദ്യാർഥികളാണ് പിടിയിലായത്.

ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 52.68 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ പണം കോടതിയുടെ നിർദേശപ്രകാരം പരാതിക്കാരിക്ക് തിരികെ നൽകി.

മൊബൈൽ ഫോൺ നമ്പർ ബ്ലോക്കാകുമെന്ന് അറിയിച്ചു കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പരാതിക്കാരിക്ക് ഫോൺ സന്ദേശം ലഭിച്ചത്. ഇവരുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു

വ്യാജ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അടങ്ങുന്ന പാഴ്സൽ ഇവരുടെപേരിൽ വന്നെന്നും പറഞ്ഞു. എത്രയും വേഗം മുംബൈയിലെത്തി പോലീസിൽ കീഴടങ്ങണമെന്നും നിർദേശിച്ചു. എന്നാൽ, തനിക്ക് വരാൻ സാധിക്കില്ലെന്ന് ഇവർ അറിയിച്ചു. തുടർന്നാണ് ആർ.ബി.ഐ.യ്ക്ക് പരിശോധിക്കാൻവേണ്ടി ബാങ്ക് അക്കൗണ്ടുകളിലുള്ള മുഴുവൻ പണവും വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്. പണം നിക്ഷേപിച്ചതിനുശേഷം യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. തമിഴ്നാട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം ചെന്നൈ സ്വദേശിയായ മുത്തുരാമൻ അറസ്റ്റിലായി. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിൽനിന്നാണ് വിദ്യാർഥികളെ പിടികൂടിയത്. വിദേശത്തുള്ള പ്രധാന പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ക്രിപ്റ്റോ കറൻസിയിലൂടെ വിദേശത്തേക്കു മാറ്റാനാണ് ഇവർ വിദ്യാർഥികളെ ഉപയോഗിച്ചത്. ഇതിന് ഇവർക്ക് വലിയ തുക കമ്മിഷനായി നൽകിയിരുന്നു

Related Posts

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ
Crime

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
296
18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍
Crime

18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

October 16, 2026
658
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ
Crime

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

October 16, 2026
90
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
Crime

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

October 16, 2026
330
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
Crime

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

October 15, 2026
492
യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്
Crime

യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്

October 15, 2026
205
Next Post
മാർക്കോയുടെ റിസൾട്ട് സാഡിസം, ഇത്രയും പൈശാചികത കൊറിയൻ പടത്തിലും കണ്ടിട്ടില്ല’; സംവിധായകൻ വി സി അഭിലാഷ്

മാർക്കോയുടെ റിസൾട്ട് സാഡിസം, ഇത്രയും പൈശാചികത കൊറിയൻ പടത്തിലും കണ്ടിട്ടില്ല'; സംവിധായകൻ വി സി അഭിലാഷ്

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
59
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
155
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
45
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025