• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്

ckmnews by ckmnews
October 15, 2026
in Crime, Kerala
A A
യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: ഹണിട്രാപ്പിൽ വീഴ്ത്തി തൃശ്ശൂർ പുത്തൂർ സ്വദേശിയുടെ പണവും മൊബൈലും തട്ടിയെടുത്ത യുവതികളടങ്ങിയ അഞ്ചംഗസംഘം പിടിയിൽ. തട്ടിപ്പിനിരയായ യുവാവിന്റെ പെൺസുഹൃത്തായ മാന്ദാമംഗലം സ്വദേശി ഒറ്റക്കുന്നിൽ വീട്ടിൽ അലോന (19), ഇവരുടെ ആൺസുഹൃത്തായ കല്ലൂർ സ്വദേശി അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), മാന്ദാമംഗലം സ്വദേശി മുരിക്കിൻപാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40), കൂർക്കഞ്ചേരി സ്വദേശി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി സ്വദേശി മൈത്രിനഗറിലെ അൻസാർ (26) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തത്.

ഒക്ടോബർ 10-നാണ് സംഭവം നടന്നത്. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽനിന്ന്‌ പുത്തൂർ സ്വദേശിയും അലോനയും കാറിൽ പാലക്കാട്ടേക്കു പോകുകയായിരുന്നു. യുവതി ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു യാത്ര. യാത്രയിലുടനീളം യുവതി ഫോണിലൂടെ മറ്റ് പ്രതികൾക്ക് സന്ദേശമയച്ചുകൊണ്ടിരുന്നതായി പോലീസ് പറയുന്നു. അതുപ്രകാരം മറ്റു പ്രതികൾ ചേർന്ന് പാലക്കാട് കോട്ടയ്ക്കടുത്തുള്ള ഹോട്ടലിൽ അതിക്രമിച്ചുകയറി പുത്തൂർ സ്വദേശിയെ ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന കാറിന്റെ താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചുവാങ്ങുകയുമായിരുന്നു. തുടർന്ന് യുവതിക്കൊപ്പമുള്ള ഫോട്ടോയും വീഡിയോയും പ്രതികളുടെ ഫോണിലെടുത്തു.

യുവാവിന്റെ പഴ്സിലുണ്ടായിരുന്ന 9,000 രൂപയും ഗൂഗിൾപേ വഴി 16,500 രൂപയും തട്ടിയെടുത്ത സംഘം രണ്ടു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഫോട്ടോയും വീഡിയോയും ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നും സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീടും പലതവണ പണമാവശ്യപ്പെട്ട് ഫോണിൽ ഭീഷണി തുടർന്നു. ചൊവ്വാഴ്ച രാത്രി യുവാവ് ഒല്ലൂർ പോലീസ്‌സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർചെയ്ത് ഈസ്റ്റ് പോലീസിനു കൈമാറി. തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് പ്രത്യേകസംഘത്തിനെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണത്തിൽ രണ്ടു പ്രതികളെ കുട്ടനെല്ലൂരിൽനിന്ന്‌ ഇവരെ ചോദ്യംചെയ്തതിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ മാന്ദാമംഗലം, വടൂക്കര, പാലക്കാട് എന്നിവിടങ്ങളിൽനിന്ന്‌ പിടികൂടുകയായിരുന്നു.

അസിസ്റ്റൻറ് കമ്മിഷണർ ടി.ആർ. രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ ഈസ്റ്റ് പോലീസ്‌ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. നന്ദകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ജീസ് മാത്യു, കെ.എസ്. ജയൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ യെസ്‌വി., സിവിൽ പോലീസ് ഓഫീസർമാരായ ജിനൂപ്, സൂരജ്, എം.എസ്. അജ്മൽ, ആദർശ് എന്നിവരാണുണ്ടായിരുന്നത്.

Related Posts

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
6
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
3
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
197
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
82
ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു
Kerala

ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
71
സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
63
Next Post
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

Recent News

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
6
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
3
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
197
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025