ചങ്ങരംകുളം:നിയന്ത്രണം വിട്ട ട്രാക്ടര്‍ ഇടിച്ച് കയറി ചങ്ങരംകുളം ടൗണിലെ കടകള്‍ തകര്‍ന്നു.ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍ ഫാന്‍സി കടയുടെയും റെഡിമെയ്ഡ് കടയുടെയും മുന്‍വശത്തെ ഗ്ളാസുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് വീണു.ശനിയാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് സംഭവം.ട്രാക്ടര്‍ ചിറവല്ലൂര്‍ റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് കയറുകയായിരുന്നു.പുലര്‍ച്ചെ ആയതിനാല്‍ കടതുറന്നിരുന്നില്ല.ഇത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.