എടപ്പാൾ:നീലിയാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. എടപ്പാൾ ഭാഗത്തു നിന്നും വന്നിരുന്ന സ്വിഫ്റ്റ് കാറും ആലൂർ ഉത്സവം കഴിഞ്ഞു മടങ്ങി വരുന്ന വട്ടംകുളം സ്വദേശി ഓടിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വട്ടംകുളം പരിയപ്പുറം സ്വദേശി സുരേഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു