• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂരിൽ പള്ളിവക സ്ഥലത്തെ രൂപക്കൂട് തകർത്ത സമീപവാസിയായ ഗൃഹനാഥൻ പിടിയിൽ

cntv team by cntv team
March 7, 2025
in UPDATES
A A
തൃശൂരിൽ പള്ളിവക സ്ഥലത്തെ രൂപക്കൂട് തകർത്ത സമീപവാസിയായ ഗൃഹനാഥൻ പിടിയിൽ
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്നുദിവസം മുമ്പാണ് രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത് അകത്ത് സ്ഥാപിച്ചിരുന്ന ക്രിസ്തുരാജിന്റെ രൂപം ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. രൂപം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകനെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. പിതാവ് ഷാജി (53) യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടിനാണ് രൂപക്കൂടിനു നേരെ അക്രമം നടന്നത്. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ മൊത്തം മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാജിയുടെ വീടിന് മുന്നിലാണ് രൂപക്കൂട് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഇവിടെനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. പ്രതിയായ ഷാജിയും പരാതി നല്‍കിയിരുന്നു. മുമ്പ് ഇതിനു മുന്നില്‍ ബോര്‍ഡുകളും വച്ചിരുന്നു.നാട്ടുകാരുടെ പേരിലാണ് രൂപക്കൂട് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

അതേസമയം വിഷയം ഹിന്ദു- ക്രിസ്ത്യന്‍ പ്രശ്‌നമായി മാറി മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നുള്ള ക്രൈം ആകട് 153 വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആരോ ബോധപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം ഷാജിയില്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ഇയാള്‍ കുറ്റം ഇതുവരെ സമ്മതിച്ചിട്ടില്ല. നേരത്തെ രൂപക്കൂട് മാറ്റണമെന്നാവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ രംഗത്തുവന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പിടിയിലായ വീട്ടുടുമയ്ക്ക് ഹിന്ദു സംഘടനകളുമായി ബന്ധവുമുണ്ട്.

സംഭവത്തിന് ശേഷം അക്രമം കാട്ടിയവര്‍ ഈ വീടിന്റെ ഗേറ്റുകള്‍ കടന്ന് പോകുന്നത് സി.സി.ടിവിയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒപ്പമുള്ള കൂട്ടുപ്രതികളെ കുറിച്ച് പറയാതെ ഷാജി പോലീസിനോട് സഹകരിക്കുന്നില്ല. വിശ്വാസികളും നാട്ടുകാരും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും പ്രതിഷേധ പൊതുയോഗവും നടത്തിയിരുന്നു. പൊതുയോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ , പ്രതിപക്ഷ കക്ഷികളും സി.പി.എം, ബി.ജെ.പി. പ്രതിനിധികളും പങ്കെടുത്തിരുന്നു. തകര്‍ക്കപ്പെട്ട രൂപക്കൂടിന് സമീപം ഒരു എസ്.ഐയടക്കം പത്തോളം പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. പ്രതികളെ സഹായിക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ് ഷാജി എന്ന് സൂചന പോലീസിന് ലഭിച്ചിരുന്നു.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
4
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
2
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
4
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
14
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
94
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
2
Next Post
ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 7.97 ലക്ഷം രൂപ; പ്രതികളിൽ ഒരാൾ കൂടി പിടിയില്‍

ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 7.97 ലക്ഷം രൂപ; പ്രതികളിൽ ഒരാൾ കൂടി പിടിയില്‍

Recent News

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
4
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
2
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
4
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025