• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും

cntv team by cntv team
March 7, 2025
in UPDATES
A A
ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും
0
SHARES
413
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു.ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും. മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിർണായകമായത്. കുട്ടികൾ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

പെണ്‍കുട്ടികള്‍ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരികരിച്ചു.

സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ വിദ്യാർത്ഥിനികൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പിന്നീട് പറഞ്ഞതെന്ന് മുംബൈയിലെ ലാസ്യ സലൂൺ ഉടമ ലൂസി പ്രിൻസ് പ്രതികരിച്ചു. പെൺകുട്ടികളുടെ കൈവശം ഏറെ പണമുണ്ടായിരുന്നതായും ലൂസി പറഞ്ഞു. ലൂസിയുടെ സലൂണിൽ ഇന്നലെ വൈകീട്ട് പെൺകുട്ടികൾ മുടി ഡ്രസ്സ് ചെയ്യാൻ കയറിയിരുന്നു. ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവ‍ർ അവിടെ നിന്ന് കടന്നുകളഞ്ഞു.

നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്. കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു.

മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ 10.45ഓടെ ഇവർ സിഎസ്‍ടിയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ സിഎസ്ടിയിൽ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പിടികൂടുന്നത്

ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
222
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
78
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
59
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.5k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
47
Next Post
തൃശ്ശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

തൃശ്ശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

Recent News

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
38
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
103
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
2
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025