• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂട്ടം കൂടി ആക്രമിക്കാൻ ശ്രമിച്ചു,പൃഥ്വിയ്ക്കുള്ള ബാക്ക്അപ് എനിക്കുണ്ടായിരുന്നില്ല:തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദൻ

ckmnews by ckmnews
October 29, 2024
in UPDATES
A A
കൂട്ടം കൂടി ആക്രമിക്കാൻ ശ്രമിച്ചു,പൃഥ്വിയ്ക്കുള്ള ബാക്ക്അപ് എനിക്കുണ്ടായിരുന്നില്ല:തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദൻ
0
SHARES
237
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളസിനിമയുടെ മസിലളിയനാണ് ഉണ്ണിമുകുന്ദൻ.ബാച്ചിലറായി തുടരുന്ന അദ്ദേഹത്തിന് നിരവധി പെൺകുട്ടികൾ അടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2011 സിനിമയിലെത്തിയ അദ്ദേഹം വില്ലനായും പിന്നെ നായകനടന്മാരുടെ നിരയിലേക്കും ഉയരുകയായിരുന്നു. സിനിമയിലെത്തി 12 വർഷം പൂർത്തിയാക്കുമ്പോൾ അഭിനയത്തിന് പുറമേ നിർമ്മാണത്തിലും സാന്നിദ്ധ്യം അറിയിക്കാൻ ഉണ്ണിക്കായി. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാർക്കോയുടെ റിലീസിനായി അദ്ദേഹം കാത്തിരിക്കുകയാണ്.താൻ കരിയറിന്റെ തുടക്കകാലത്ത് സൈബർ ആക്രമണവും ബുള്ളിയിംഗും നേരിട്ടുവെന്ന് തുറന്നുപറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കാരണങ്ങൾ വ്യത്യസ്തമാണെന്നും കൂട്ടംകൂടി ആക്രമിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷേ സിനിമയിൽ പൃഥ്വിയ്ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവർന്നു നിൽക്കാൻ സാധിച്ചതു വലിയ കാര്യമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാൽ പോലും ഇന്നു കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ ഫോക്കസ് ചെയ്ത് ഇന്ത്യയിലെ തന്നെ മികച്ച നടനും നിർമ്മാതാവുമൊക്കെയായി. ഞാനും മാഞ്ഞുപോകാതെ സിനിമയിലുണ്ട്. സൈബർ ലോകമെന്ന പൊതു നിരത്തിൽ ആർക്കും എന്തും പറയാം. നമ്മൾ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാൽ മതിയെന്നും താരം പറയുന്നു.ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാർക്കോ. ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാർക്കോ.ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാർകോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാർക്കോ ജൂനിയർ

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
22
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
UPDATES

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
96
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.2k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
331
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
74
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
304
Next Post
തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; അഴിമതി നടത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; അഴിമതി നടത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
22
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
96
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.2k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
331
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025