കൂറ്റനാട്: ആമക്കാവ് താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി കൂത്തുകൂറയിടൽ ചടങ്ങ് നടത്തി. ക്ഷേത്രം മേൽശാന്തി സതീശൻ നമ്പൂതിരി കൊടിമരത്തിൽ കൂറ ഉയർത്തിയതോടെ ഗോപിനാഥൻ വെളിച്ചപ്പാട് കൂത്തുമാടത്തിലേക്ക് അരിയെറിഞ്ഞു. ഇതോടെ, കൂത്തുമാടത്തിൽ വിളക്കുതെളിയിച്ച് ആദ്യ കൂത്ത് ആരംഭിച്ചു.
കൂത്തുമാടത്തിൽ ബാലകൃഷ്‌ണ പുലവരുടെയും നാരായണൻ്റെയും നേതൃത്വത്തിലാണ് കൂത്ത് നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയും കൂത്ത് ഭംഗിയായി അരങ്ങേറി.
ആമക്കാവ് താലപ്പൊലി ഉത്സവത്തിൻ്റെ പ്രധാന ആകർഷണമായ കൂത്ത് മാർച്ച് 14-ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും.