• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയിൽ

cntv team by cntv team
March 4, 2025
in UPDATES
A A
അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയിൽ
0
SHARES
906
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് വാതില്‍ തുറന്നുനോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ അമ്പാടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ രോഗാവസ്ഥ അമ്പാടിയെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതില്‍ മനംനൊന്ത് അമ്പാടി ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നല്ല രീതിയില്‍ പഠിക്കുന്ന കുട്ടിയാണ് അമ്പാടി എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. കുട്ടിക്ക് മറ്റ് ദുശീലങ്ങളില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
71
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
140
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
66
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
167
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
275
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
548
Next Post
ബിഎസ്എന്‍എല്‍, വാര്‍ഷിക പാക്കേജ് പുതുക്കി; ഇനി 425 ദിവസം ഡാറ്റയും കോളും യഥേഷ്ടം

ബിഎസ്എന്‍എല്‍, വാര്‍ഷിക പാക്കേജ് പുതുക്കി; ഇനി 425 ദിവസം ഡാറ്റയും കോളും യഥേഷ്ടം

Recent News

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
4
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
14
14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
156
എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
1.6k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025