• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ; സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും

ckmnews by ckmnews
October 29, 2024
in UPDATES
A A
ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ; സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്. ഇത്തവണ 28 ലക്ഷം ദിയകൾ (ചെറു മൺചെരാതുകൾ) സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സർക്കാരിനുണ്ട്. ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തിൽ വളരെയധികം പ്രാധാന്യം നൽകുമെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ അറിയിച്ചു. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിക്കും.ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാൻ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.സന്ദർശർക്ക് ക്ഷേത്രത്തില്റെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. സരയൂ നദിയുടെ 55 കൽപ്പടവുകളിൽ 28 ലക്ഷം ദിയകൾ തെളിക്കാനായി 30,000 വോളന്റിയർമാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകൾ വിളക്കു തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദിയകൾ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയർമാരെയാണ് തയാറാക്കിയിരിക്കുന്നത്.ഒക്ടോബർ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകൾ സരയൂ നദീ തീരത്ത് തെളിയുക. വോളന്റിയർമാർക്ക് പ്രത്യേകം ടി ഷർട്ടുകളും ഐഡി കാർഡുകളും ക്യൂആർ കോഡ് പതിപ്പിച്ച തൊപ്പികളും നൽകും. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
26
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
328
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
176
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
35
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
217
Next Post
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം’; നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യ മഞ്ജുഷ

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം'; നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യ മഞ്ജുഷ

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
26
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
328
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
176
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025