• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷഹബാസിന്റെ മരണം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

cntv team by cntv team
March 1, 2025
in UPDATES
A A
ഷഹബാസിന്റെ മരണം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും
0
SHARES
607
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ അഞ്ച് വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം. പ്രതികളായ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിടില്ല. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാൻ നിർദേശമുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരീക്ഷ എഴുതാൻ അനുവദിക്കുക. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ അഞ്ച് വിദ്യാർത്ഥികളും ഹാജരായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പത്തോ അതിലധികമോ ആളുകൾ ചേർന്നായിരുന്നു ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരണത്തിന് കീഴടങ്ങുന്നത്. തലച്ചോറിന് 70 ശതമാനത്തോളം ക്ഷതമേറ്റ് കോമയിലായിരുന്നു വിദ്യാർത്ഥി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദനം.

Related Posts

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
36
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച
UPDATES

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
56
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും
UPDATES

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
51
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
UPDATES

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
229
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
134
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു
UPDATES

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
363
Next Post
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം: ഭയന്നോടിയ ദമ്പതികൾക്ക് പരിക്ക്

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം: ഭയന്നോടിയ ദമ്പതികൾക്ക് പരിക്ക്

Recent News

അച്ചാമാസിലെ തുളസീധരന്‍ ഇനി ഒറ്റയ്ക്ക്; രത്‌നമ്മ വിടപറഞ്ഞു

അച്ചാമാസിലെ തുളസീധരന്‍ ഇനി ഒറ്റയ്ക്ക്; രത്‌നമ്മ വിടപറഞ്ഞു

June 1, 2026
110
തകര്‍ന്ന ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി  ആലംകോട് പഞ്ചായത്ത്

തകര്‍ന്ന ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി ആലംകോട് പഞ്ചായത്ത്

June 1, 2026
94
പെരുമ്പിലാവിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

പെരുമ്പിലാവിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

June 1, 2026
181
അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025