ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ വിശിഷ്ഠ ശേഷി വിദ്യാർത്ഥികൾക്കായി കേരള സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ച് അയിനിച്ചോട് ലക്ഷം വീട് നഗറിലുള്ള പഞ്ചായത്തിൻ്റെ ഇരുപത്തിയഞ്ചോളം സെൻ്റ് വരുന്ന ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തണമെന്ന് സിപിഐ എം നന്നംമുക്ക് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.കെ.എം.മരക്കാർ നഗറിൽ (പിടാവനൂർ ഡേവിസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.ജ്യോതി ഭാസ് ഉദ്ഘാടനം ചെയ്തു.ഇ.വി.അബ്ദുട്ടി, മിസിരിയ സെയ്ഫുദ്ദീൻ,സി.കെ.കൃഷ്ണദാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.എം.അജയഘോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.നന്ദകുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ടി. സത്യൻ,ഏരിയ സെൻ്റർ അംഗങ്ങളായ സി.രാമകൃഷ്ണൻ, ഇ.രാജഗോപാൽ,എം.ബി.ഫൈസൽ,പി.വിജയൻ, ഏരിയാ കമ്മിറ്റിയംഗം വി.വി.കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.എം.അജയഘോഷ് സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.