രണ്ടുമാസം മുമ്ബുവരെ ഉത്സവ പ്രതീതിയിലായിരുന്ന റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉയരുന്നത് കര്‍ഷകന്‍റെ വിലാപം.റബര്‍ ബോര്‍ഡ് 184 രൂപ വില പറയുന്നുണ്ടെങ്കിലും ഇതിലും 10 മുതല്‍ 14 രൂപ വരെ കുറച്ച് എടുക്കാമെന്ന നിലപാടിലാണ് വ്യാപാരികള്‍.സംസ്ഥാനത്തെ പലയിടത്തും റബര്‍ഷീറ്റ് വാങ്ങുന്നത് കച്ചവടക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിക്കടി വില താഴുന്നതിനാല്‍ നഷ്ടം വരുന്നതും ടയര്‍ കമ്ബനികള്‍ ചരക്ക് വാങ്ങാന്‍ താല്പര്യം കാണിക്കാത്തതുമാണ് മാന്ദ്യത്തിന് കാരണം. രാജ്യത്തെ പ്രമുഖ ടയര്‍ കമ്ബനികളെല്ലാം കഴിഞ്ഞ രണ്ടു മാസത്തിനിടെ ടണ്‍ കണക്കിന് റബറാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ കമ്ബനികളെ പ്രേരിപ്പിച്ചത് ഒരൊറ്റ കാര്യമാണ്, ആഭ്യന്തര വില ഇടിക്കുക.ഇപ്പോള്‍ ആഭ്യന്തര ഡിമാന്‍ഡ് കൂപ്പുകുത്തിയതോടെ വിലയും താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിയാണെങ്കില്‍ വില താഴുമോയെന്ന് ആശങ്കയുള്ളതായി കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.ടയര്‍ കമ്ബനികളുടെ പക്കല്‍ ആവശ്യത്തിലധികം ചരക്ക് കരുതലായുണ്ട്. അവർ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. പരിധിയില്‍ കൂടുതല്‍ താഴുന്ന അവസരത്തില്‍ സ്റ്റോക്ക് ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ടയര്‍ കമ്ബനികള്‍. രാജ്യത്തെ പ്രകൃതിദത്ത റബറിന്‍റെ സിംഹഭാഗവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ടയര്‍ കമ്ബനികള്‍ക്ക് വില നിശ്ചയിക്കാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.