എടപ്പാള്‍:തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി.തട്ടാൻപടി പൊന്നാഴിക്കര പാമ്പാടി വളപ്പിൽ വാസുദേവന്റെ വീട്ടിലെ കിണറ്റിലാണ് വിഷദ്രാവകം കലര്‍ത്തിയത്.സംഭവത്തില്‍ വാസുദേവന്‍ പൊന്നാനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു.കീടനാശിനി പോലുള്ള എന്തോ ദ്രാവകം കിണറ്റില്‍ കലര്‍ത്തിയിട്ടുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി