ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത് ബി ജെ പി. സംഭവത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി പറഞ്ഞു. ബി ജെ പിയുടെ ദളിത്- സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ പറഞ്ഞു.
നിയമസഭയില്‍ ആണ് കടുത്ത വിമര്‍ശനവുമായി അതിഷി രംഗത്തെത്തിയത്. അംബേദ്കറിനേക്കാള്‍ വലുതാണ് മോദിയെന്നാണോ ബി ജെ പി കരുതുന്നതെന്നും അവർ ചോദിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ സമയത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അംബേദ്കറിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിച്ചെന്നും അതിഷി ചൂണ്ടിക്കാട്ടി.
അതിനിടെ, ദില്ലി മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു. ബി ജെ പി വാഗ്ദാനം ചെയ്ത സ്ത്രീകള്‍ക്കായുള്ള 2,500 രൂപ ധനസഹായ പദ്ധതി പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അതിഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.