• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇന്ത്യയിലെ ആത്മഹത്യാനിരക്കില്‍ 30 ശതമാനം കുറവെന്ന് റിപ്പോർട്ട്

cntv team by cntv team
February 22, 2025
in National
A A
ഇന്ത്യയിലെ ആത്മഹത്യാനിരക്കില്‍ 30 ശതമാനം കുറവെന്ന് റിപ്പോർട്ട്
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

1990 മുതല്‍ 2021 വരെ ഇന്ത്യയിലെ ആത്മഹത്യാ മരണനിരക്കില്‍ 30 ശതമാനം കുറവുണ്ടായതായി പഠനം. The Lancet Public Health ത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠനം The Global Burden of Disease, Injuries and Risk Factors Study (GBD)2021 ല്‍ നിന്നുളള ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.1990 ല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തിന് 18.9 ആത്മഹത്യകള്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും ഈ സംഖ്യ ഒരു ലക്ഷത്തിന് 13 ആയി വീണ്ടും കുറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇത് മൊത്തത്തിലുള്ളതില്‍ 31.5 ശതമാനം കുറവാണ് കാണിക്കുന്നത്. സാമൂഹികമായ ഇടപെടല്‍, ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കല്‍, പിന്തുണ നല്‍കല്‍ തുടങ്ങിയവ ഉണ്ടാവുമ്പോള്‍ ആത്മഹത്യാ പ്രതിരോധം ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കന്നത്.സ്ത്രീകളിലെ ആത്മഹത്യാനിരക്കിലുളള കുറവ്പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും പഠനത്തിലുണ്ട്. 2021 ആയപ്പോഴേക്കും സ്ത്രീകളുടെ ആത്മഹത്യാനിരക്ക് 1990 ല്‍ ഒരു ലക്ഷത്തിന് 16.8 ആയിരുന്നത് ഒരു ലക്ഷത്തിന് 10.3 ആയി കുറഞ്ഞു. പക്ഷേ ഇതിന് വിപരീതമായി പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് 1990ല്‍ ഒരു ലക്ഷത്തിന് 20.9 ആയിരുന്നത് 2021 ല്‍ ഒരു ലക്ഷത്തിന് 15.7 ആയി കുറഞ്ഞു.2020 ല്‍ ഇന്ത്യയിലെ വിദ്യാസമ്പന്നരായ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ സംബന്ധമായ പ്രശ്‌നങ്ങളാണ് ഇതിന് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന കാരണമെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ പറയുന്നു.നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള ഡാറ്റ പ്രകാരം, 15-39 പ്രായപരിധിയിലുള്ളവരില്‍ ആത്മഹത്യകള്‍ കൂടുതലായി സംഭവിക്കാനുള്ള കാരണം കുടുംബ പ്രശ്നങ്ങള്‍ അതായത് ഗാര്‍ഹിക പീഠനം, വീട്ടുകാരുമായുള്ള വെല്ലുവിളികള്‍ സാമ്പത്തിക കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്തൊക്കെയാണ് കുടുംബ പ്രശ്നങ്ങള്‍ എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഓരോ 43 സെക്കന്‍ഡിലും ഒരു ആത്മഹത്യലോകത്ത് ഓരോ 43 സെക്കന്‍ഡിലും ഒരു ആത്മഹത്യ ഉണ്ടാകുന്നുണ്ട്. അതായത് പ്രതിവര്‍ഷം 740,000 മരണങ്ങള്‍. ആത്മഹത്യാ ശ്രമങ്ങള്‍ കാരണം ലോകമെമ്പാടും ഓരോ മിനിറ്റിലും നാല് പുരുഷന്മാര്‍ക്കും ആറ് സ്ത്രീകള്‍ക്കും കിടത്തി ചികിത്സ ആവശ്യമായി വരുന്നുണ്ട്. ആഗോള തലത്തില്‍ ആത്മഹത്യാ മരണനിരക്ക് പഠന കാലയളവില്‍ ഏകദേശം 40 ശതമാനം കുറഞ്ഞുവെന്ന് ഗവേഷകര്‍ പറഞ്ഞു. പുരുഷന്മാരില്‍ ഈ നിരക്ക് 34 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ സ്ത്രീകളില്‍ ഇത് 50 ശതമാനത്തിലധികം കുറഞ്ഞു.ആത്മഹത്യയെ പ്രതിരോധിക്കാന്‍ആത്മഹത്യാ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ആവശ്യകത ഗവേഷകര്‍ എടുത്തുകാണിച്ചിട്ടുണ്ട്.സാമൂഹികമായ ഒറ്റപ്പെടല്‍, മാനസികാരോഗ്യ വിഭവങ്ങളുടെ അഭാവം, വിട്ടുമാറാത്ത രോഗങ്ങള്‍, കുറഞ്ഞ കവറേജ് അല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അഭാവം എന്നിവ മധ്യവയസ്‌കരും മുതിര്‍ന്നവരുമായവരില്‍ ആത്മഹത്യയ്ക്ക് കാരണമാകുന്ന നിര്‍ണായക അപകട ഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.മാനസികാരോഗ്യ സഹായ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലുളള തടസ്സങ്ങള്‍, ആത്മഹത്യയ്ക്ക് ശ്രമിച്ചതിലുള്ള പശ്ഛാത്താപം ഇതൊക്കെ നീക്കം ചെയ്യുന്നത് നിര്‍ണായക നടപടികളായി തുടരുകയാണ്. മാനസികവും ലഹരിവസ്തുക്കളുടെ ദുരുപയോഗ വൈകല്യങ്ങളുമുള്ള ആളുകള്‍ക്കിടയില്‍ സവിശേഷമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Related Posts

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
77
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
103
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
118
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

June 9, 2026
18
‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
214
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
92
Next Post
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന; ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന; ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

Recent News

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
1
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
50
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
9
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025