• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്, പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ckmnews by ckmnews
October 28, 2024
in Kerala
A A
അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്, പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്.പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ)ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ്‌ ചെയ്യുന്നതുൾപ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.ചില ആചാരങ്ങൾ ദേവസ്വങ്ങൾ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്?പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി
Kerala

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

August 20, 2025
2
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

August 20, 2025
2
ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.
Kerala

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
16
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍
Kerala

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
17
സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്
Kerala

സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്

August 20, 2025
88
തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം
Kerala

തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

August 20, 2025
15
Next Post
പൈലറ്റ് വാഹനം ബ്രേക്കിട്ടു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

പൈലറ്റ് വാഹനം ബ്രേക്കിട്ടു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

Recent News

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

August 20, 2025
2
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

August 20, 2025
2
ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; പ്രായപരിധി 50, ഉടൻ അപേക്ഷിക്കൂ

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; പ്രായപരിധി 50, ഉടൻ അപേക്ഷിക്കൂ

August 20, 2025
1
മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

August 20, 2025
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025