• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥിയും സുഹൃത്തുക്കളും; സ്വന്തം വീട്ടിൽ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ, നാടകം പൊളിച്ച് പോലീസ്

cntv team by cntv team
February 21, 2025
in Crime
A A
കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥിയും സുഹൃത്തുക്കളും; സ്വന്തം വീട്ടിൽ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ, നാടകം പൊളിച്ച് പോലീസ്
0
SHARES
583
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ വീട്ടുകാരിൽ നിന്ന് പണം വാങ്ങിക്കാൻ ലക്ഷ്യമിട്ടത്. സ്‌കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥി വീട്ടിലെത്തിയില്ല. തുടർന്ന് ഭയന്നുപോയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വീട്ടിലെത്തുകയും ചെയ്തു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ‘നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്. വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണം’- എന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു നാടകമായിരുന്നെന്ന് മനസിലായത്. വിദ്യാർത്ഥി സഹപാഠികളിൽ നിന്ന് ബൈക്ക് കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ട്. ഈ കുട്ടികൾ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ പണം കിട്ടുമെന്ന് പറഞ്ഞത്. വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ തന്നെയാണ് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഇവരെ പൊലീസ് പിടികൂടി. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടു. തന്റെ കൈയിൽ പണമില്ലാത്തതിനാൽ താൻ തന്നെയാണ് നാടകം കളിച്ചതെന്ന് വിദ്യാർത്ഥി സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് കൗൺസലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു. കബളിപ്പിക്കാൻ ശ്രമിച്ചതിന് വിദ്യാർത്ഥിയുടെ വീട്ടുകാർ പരാതിയൊന്നും നൽകിയിട്ടില്ല.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
102
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
134
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
93
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
113
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
221
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
മഹാ കുംഭമേളയിൽ ഡിജിറ്റൽ സ്നാനവും; 1,100 രൂപ നൽകിയാൽ ‘ഫോട്ടോ കുളിപ്പിച്ചു നൽകും’

മഹാ കുംഭമേളയിൽ ഡിജിറ്റൽ സ്നാനവും; 1,100 രൂപ നൽകിയാൽ 'ഫോട്ടോ കുളിപ്പിച്ചു നൽകും'

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
424
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
70
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
43
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025