• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഭര്‍ത്താവിനോട് 8 കോടി ചോദിച്ചു; നിഷേധിച്ചപ്പോള്‍ കൊല; ഭാര്യയും കാമുകനും അറസ്റ്റില്‍

ckmnews by ckmnews
October 28, 2024
in National
A A
ഭര്‍ത്താവിനോട് 8 കോടി ചോദിച്ചു; നിഷേധിച്ചപ്പോള്‍ കൊല; ഭാര്യയും കാമുകനും അറസ്റ്റില്‍
0
SHARES
530
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കര്‍ണാടക കുടകിലെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്തിയിന് പിന്നില്‍ മനസാക്ഷി മരവിപ്പിക്കുന്ന കൊലപാതകം . ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ ബിസിനസുകാരന്‍ രമേശിന്‍റേതാണ് മൃതദേഹമെന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി .തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭാര്യ നിഹാരിക, നിഹാരികയുടെ ആണ്‍സുഹൃത്ത് നിഖില്‍, കൂട്ടുപ്രതി അങ്കൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 8നാണ് കൊടകില്‍ സന്തികോപ്പ കാപ്പിത്തോട്ടത്തില്‍ നിന്നും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ തന്നെ സമീപറോഡിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ നിന്ന് ഒരു ചുവന്ന മെര്‍സിഡസ് ബെന്‍സ് കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. രമേഷ് എന്നയാളുടെ പേരിലുള്ളതായിരുന്നു ആ കാര്‍. രമേശിനെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യ അടുത്ത കാലത്ത് ഒരു കേസ് ഫയല്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം രമേശിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത് . രമേശ് കൊലചെയ്യപ്പെട്ടാണെന്നും ഭാര്യ നിഹാരിക (29) , അവരുടെ സഹൃത്തും മൃഗഡോക്ടറുമായ നിഖില്‍ , ഇവരുമയി ബന്ധമുള്ള അങ്കുര്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കുള്ളതായും ബോധ്യപ്പെട്ടു. 16ാം വയസില്‍ അച്ഛന്‍ മരിച്ച നിഹാരികയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ നിഹാരികയ്ക്ക് ജീവിതം വഴിമുട്ടി . തുടര്‍ന്ന് അവര്‍ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായ ഉടന്‍ അവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു. ഈ സമയം നിഹാരിക ഒരു വഞ്ചനാകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞു . അവിടെ വച്ചാണ് അങ്കുറുമായി നിഹാരിക പരിചയത്തിലാകുന്നത് .ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് രമേഷുമായുള്ള നിഹാരികയുടെ വിവാഹം നടന്നത്. തീര്‍ത്തും ആര്‍ഭാടപൂര്‍വമായ ജീവിതമായിരുന്നു വ്യവസായിയായ രമേഷിനൊപ്പം അവര്‍ നയിച്ചുവന്നത്. ഇടയ്ക്കൊരു ദിവസം നിഹാരിക രമേഷിനോട് 8 കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രവലിയൊരു തുക കാരണമില്ലാതെ നല്‍കാന്‍ രമേശ് തയ്യാറായില്ല. തുടര്‍ന്ന് തന്‍റെ സുഹൃത്ത് നിഖിലിനെയും അങ്കുറിനെയും കൂട്ടി രമേശിനെ കൊലപ്പെടുത്താന്‍ നിഹാരിക പദ്ധതിയിട്ടു. ഒക്ടോബര്‍ 1ന് ഹൈദരാബാദില്‍വച്ച് സംഘം രമേഷിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നും 800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മൃതദേഹം കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചത്. കമ്പിളി ഉപയോഗിച്ച് പൊതിഞ്ഞ മൃതദേഹം കാപ്പിത്തോട്ടത്തിലിട്ട് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദില്‍ മടങ്ങിയെത്തിയശേഷമാണ് ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൊലീസിനു പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പ്രതികള്‍ നശിപ്പിച്ചിരുന്നു. കേസ് അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് കൊടക് പൊലീസ് മേധാവി രാമരാജന്‍ പറഞ്ഞു.രാത്രി 12നും രണ്ടിനുമിടയിലാണ് കാര്‍ ആ വഴി വന്നതായി സിസിടിവിയില്‍ പതിഞ്ഞത്. എന്നാല്‍ ഇരുട്ടായതിനാല്‍ തന്നെ ഒട്ടും വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീട് 500ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികള്‍ ഇവരാണെന്ന് ഉറപ്പിച്ചത്. ഇതിനു ശേഷമാണ് മൂന്നു പ്രതികളെയും പിടികൂടിയത്.

Related Posts

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
74
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
46
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
120
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
32
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ
National

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

August 15, 2026
79
Next Post
രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാൻ ചിലർ, അതിരുവിടുന്നുണ്ട്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി

രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാൻ ചിലർ, അതിരുവിടുന്നുണ്ട്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
32
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
12
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
50
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025