ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ മൂന്ന് പ്രധാന റോഡുകൾക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊന്നാനി എംഎൽഎ പി നന്ദകുമാർ അറിയിച്ചു.പന്താവൂർ തച്ചുപറമ്പ് അമ്പലം റോഡിന് 25 ലക്ഷം, ചിയ്യാനൂർ – താടിപ്പടി അയ്മകം റോഡിന് 30 ലക്ഷം, ഒതളൂർ ഗോതമ്പ് റോഡിന് 20 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനുദ്ധാരണ പ്രവർത്തിയിൽ ഉൾപെടുത്തി അതിവേഗം നടപ്പിലാക്കുന്ന പ്രവർത്തി മാർച്ച് അവസാനത്തോടെ പൂർത്തിയാകും.ജല ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച റോഡ് പുനർനിർമിക്കുന്നതോട് കൂടി ജനങ്ങളുടെ പ്രയാസങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകും.