ചങ്ങരംകുളം:ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും.പുലർച്ച 4.30 ന് നടതുറക്കും.പ്രത്യേക പൂജകൾക്ക് ശേഷം എട്ടിന് പറവെപ്പ്, ഉച്ചക്ക് ശേഷം മൂന്നിന് മേതൃകോവിൽ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഗജവീരൻ്റെ എഴുന്നെള്ളിപ്പ്, തുടർന്ന് വൈകുന്നേരം 5.30 മുതൽ വരവ്, ഏഴിന് ഫാൻസി വെടിക്കെട്ട് തുടർന്ന് തായമ്പക, രാത്രി 9.00 ന് സോപാനം സന്തോഷിനെ ആദരിക്കൽ, 9.30 ന് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കലാ കൈരളിയുടെ മെഗാ ഷോയും ഉണ്ടാകും.ബുധൻ പുലർച്ച രണ്ടിന് ചെന്നാത്ത് ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പ്. 3.30 ന് നാട്ടുതാലം വരവ്, 5.30 ന് ഉത്സവത്തിന് കൊടിയിറങ്ങും.ഉത്‌സവതിൻ്റെ തലേ ദിവസമായ തിങ്കളാഴ്ച രാത്രി ഒമ്പതിന് ഗാനമേളയും ഉണ്ടാകും.