തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട ദിവസത്തിന് ശേഷമാണു വീണ്ടും വില വർധിക്കുന്നത്. പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6535 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 63,120 രൂപയും ഗ്രാമിന് 7,890 രൂപയുമായിരുന്നു വില. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യാന്തര സ്വർണ്ണ വില നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഉയരങ്ങളിൽ ലാഭമെടുപ്പ് നടന്നതാണ് പ്രധാന കാരണം. ഇത്തരത്തിൽ നിർണായക നിലവാരമായ 2,9000 ഡോളറിന് താഴേക്ക് വില ഇറങ്ങി. എന്നാൽ ഇന്ന് പുതിയ വാരത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ ഈ ലെവൽ മറികടന്നാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. 2025ൽ ഇതുവരെ സ്വർണ്ണ വിലയിൽ 11% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണികളെയും, ബിറ്റ് കോയിനെയും കടത്തി വെട്ടുന്ന പ്രകടനമാണിത്. വൈകാതെ രാജ്യാന്തര സ്വർണ്ണ വില 3,000 ഡോളർ മറികടന്നേക്കുമെന്നാണ് പ്രവചനം. ഇത്തരത്തിൽ ഈ പാദത്തിൽ 3,080 ഡോളർ വരെ വില ഉയർന്നേക്കുമെന്നാണ് അനുമാനം. ഇങ്ങനെ സംഭവിച്ചാൽ കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും കേരളത്തിലെ സ്വർണ്ണ വില പവന് 70,000 രൂപ മറികടക്കും. ജി.എസ്.ടി, ഹോൾമാർക്കിങ് ചാർജ്ജുകൾ ഉൾപ്പെടെയാണിത്.