• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി, പൊലീസ് റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

ckmnews by ckmnews
February 17, 2025
in UPDATES
A A
പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി, പൊലീസ് റിപ്പോർട്ട് തേടി ജയിൽ വകുപ്പ്
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രൻ എന്നിവരാണ് അപേക്ഷ നൽകിയത്. ഇവരുടെ അപേക്ഷയിൽ ജയിൽ വകുപ്പ് പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. വിധി വന്ന് ഒന്നര മാസം തികയും മുൻപാണ് പ്രതികൾക്ക് പരോൾ നൽകാൻ നീക്കം നടക്കുന്നതെന്നാണ് വിമ‍ർശനം ഉയരുന്നത്. എന്നാൽ നിയമപരമായി പ്രതികൾ പരോളിന് അർഹരെന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്. റിമാൻഡ് കാലയളവ് ഉൾപ്പെടെ പ്രതികൾ രണ്ട് വർഷം തടവ് പൂർത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്. ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികളുള്ളത്. വിധി വന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രതികൾ പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോൾ അപേക്ഷ നൽകി. നേരത്തെ ജയിലിലെത്തിച്ച പ്രതികളെ പി ജയരാജൻ അടക്കമുള്ള സിപിഐഎം നേതാക്കൾ ജയിലിൽ സന്ദർശിച്ചത് വിവാദമായിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ ജയിലിൽ എത്തിയ പ്രതികളെ സ്വീകരിക്കാൻ സിപിഐഎം പ്രവർത്തകർ ജയിലിന് മുന്നിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രവർത്തകർ സ്വീകരിച്ചത്. പ്രതികളെ സ്വീകരിക്കാൻ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും ജയിലിൽ എത്തിയിരുന്നു. കെ വി കുഞ്ഞിരാമൻ അടക്കം അഞ്ച് സഖാക്കളെ കണ്ടു എന്ന് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

Related Posts

കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
UPDATES

കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

December 28, 2025
316
നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്
UPDATES

നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്

December 28, 2025
121
എടപ്പാളില്‍ ബൈക്കിലെത്തി യുവതിയെ അക്രമിച്ച് മാല പൊട്ടിച്ച് സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം’പ്രതികള്‍ പല സ്ഥലത്തും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കവര്‍ന്നെന്ന് നിഗമനം

153
ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 28, 2025
245
കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ ബിന്ദു ധർമ്മൻ അധികാരമേറ്റു
UPDATES

കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ ബിന്ദു ധർമ്മൻ അധികാരമേറ്റു

December 27, 2025
184
എടപ്പാളിൽ കെ.പി സിന്ധു പ്രസിഡൻ്റും ബുഷറ ജലീൽ വൈസ് പ്രസിഡൻ്റും
UPDATES

എടപ്പാളിൽ കെ.പി സിന്ധു പ്രസിഡൻ്റും ബുഷറ ജലീൽ വൈസ് പ്രസിഡൻ്റും

December 27, 2025
126
Next Post
24-കാരിയായ ദക്ഷിണ കൊറിയന്‍ നടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

24-കാരിയായ ദക്ഷിണ കൊറിയന്‍ നടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Recent News

കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

December 28, 2025
316
നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്

നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്

December 28, 2025
121
എടപ്പാളില്‍ ബൈക്കിലെത്തി യുവതിയെ അക്രമിച്ച് മാല പൊട്ടിച്ച് സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം’പ്രതികള്‍ പല സ്ഥലത്തും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കവര്‍ന്നെന്ന് നിഗമനം

എടപ്പാളില്‍ ബൈക്കിലെത്തി യുവതിയെ അക്രമിച്ച് മാല പൊട്ടിച്ച് സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം’പ്രതികള്‍ പല സ്ഥലത്തും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കവര്‍ന്നെന്ന് നിഗമനം

December 28, 2025
153
ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 28, 2025
245
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025