ചങ്ങരംകുളം : നടുവട്ടം മെഡി കോളേജിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി മെഡി എക്സ്പോ ബയോസയൻസ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 മുതൽ 20 വരെ രാവിലെ 10.30 മുതൽ വൈകുന്നേരം 4 മണി വരെ നടുവട്ടം മെഡികോളേജിൽ വെച്ചാണ് എക്സിബിഷൻനടത്തുന്നത്.
ജനങ്ങളുടെ ആരോഗ്യ ബോധവത്കരണവും ജീവിത ചുറ്റുപാടിനെ കുറിചുള്ളഅവബോധം സൃഷ്ടിക്കലും ഈ എക്സിബിഷനിലൂടെ ലക്ഷ്യമാക്കുന്നു.. ലാബ് ടെക്നോളജി,റേഡിയോളജി,ഒപ്‌റ്റോമെറ്ററി ,അക്യൂപഞ്ചർ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , ഡയാലിസിസ് തുടങ്ങിയ വിവിധ ഡിപ്പാർട്മെന്റ്കളാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ഈ പ്രദർശനത്തിൽ മനുഷ്യ ശരീരത്തിൻ്റെ അദ്ഭുതകരമായ ഘടന, പ്രവർത്തന രീതികൾ, ഡയാലിസിസ് ന്റെ പ്രവർത്തന രീതി , രോഗ കാരണങ്ങൾ, വ്യത്യസ്‌തങ്ങളായ ചികിത്സാരീതികൾ, ആരോഗ്യ സംരക്ഷണ മാർഗങ്ങൾ തുടങ്ങി വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടനവധി വിസ്മയങ്ങളെ കണ്ടറിഞ്ഞു മനസ്സിലാക്കാൻ കഴിയും.സാധാരണ ജനങ്ങൾക് അവരുടെ ശരീരത്തെയും ആരോഗ്യത്തെയും കുറിച് വളരെ ലളിതമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള ഒരു ദൃശ്യവിരുന്നാണ് മെഡി കോളേജിലെ വിദ്യാർത്ഥികൾ ഈ എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.വാർത്ത സമ്മേളനത്തിൽ വിദ്യാർത്ഥികളായ തസ്‌ലീന ,സൻഫിയ ,നിഹാലാ ,ഷിഫ്ന ,അദ്ധ്യാപകരായ ,ഫസീല ,റിൻഷാ, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.