ഓർമ്മശക്തിയുടെയും കഴിവിന്റേയും ചിറകിലേറി ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും കലാമസ് വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി അജ്മലിന്റെയും ആയിശ സുനിയയുടെയും 2 വയസ്സും 5 മാസവും പ്രായമുള്ള മകൾ അഫാഫ് മറിയം അജ്മൽ .
വെറും 3 സെക്കന്റിനുള്ളിൽ 7 ആഴ്ചകൾ വേഗത്തിൽ പറഞ്ഞതിനാണ് അഫാഫ് മറിയത്തിന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് തേടിയെത്തിയത്.മുന്നേയുള്ള റെക്കോർഡ് തകർത്തിട്ടാണ് അഫാഫ് ഈ നേട്ടം നേടിയത് .
17 വന്യമൃഗങ്ങൾ ,7 വളർത്തുമൃഗങ്ങൾ 13 പഴങ്ങൾ 5 ആകൃതികൾ 7 നിറങ്ങൾ 15 പച്ചക്കറികൾ 9 വാഹനങ്ങൾ 8 ജലജീവികൾ 9 വീട്ടുപകരണങ്ങൾ 5 പ്രാണികൾ 7 ശരീരഭാഗങ്ങൾ മാസങ്ങൾ ആഴ്ചകൾ , 1 മുതൽ 10 വരെ ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ തുടങ്ങി ഓർമിച്ച് തിരിച്ചറിഞ്ഞതിനാണ് കലാം വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും അഫാഫിനെ തേടിയെത്തിയത് .