ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷം’പരാതി നല്‍കാനെത്തിയവരെയും വാര്‍ഡ് മെമ്പറെയും ഒന്നാം വാര്‍ഡ് മെമ്പര്‍ മര്‍ദ്ധിച്ചതായി പരാതി.രണ്ടാം വാര്‍ഡ് മെമ്പര്‍ സികെ അഷറഫ്,പരാതിക്കാരനായ കാളാച്ചാല്‍ സ്വദേശി പുല്ലൂരവളപ്പില്‍ മുഹമ്മദ്,മകന്‍ ജുനൈദ് എന്നിവരെ അക്രമിച്ചതായാണ് പരാതി.ഒന്നാം വാര്‍ഡ് മെമ്പര്‍ പികെ അഷറഫ് അകാരണമായി അക്രമിക്കുകയായിരുന്നെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ ആരോപിച്ചു.ബോര്‍ഡ് യോഗങ്ങളില്‍ നിരന്തരം ഭരണ പക്ഷ മെമ്പര്‍മാരെ പോലും നിസാര കാര്യങ്ങള്‍ക്ക് അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ഈ മെമ്പര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കും