കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികൾ അതിക്രൂര റാഗിങ്ങിനിരയായ സംഭവത്തിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ എ.ടി സുലേഖ, അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.അസിസറ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി ഉത്തരവായി.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കോട്ടയം സർക്കാർ നഴ്‌സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങൾ മൂന്നു ദിവസത്തിന് മുന്നെയാണ് പുറത്ത് വന്നത്.സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ മൂന്നു ദിവസം മുന്നെയാണ് പുറത്തുവന്നത്. കുട്ടികളുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവിൽ ബോഡി ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. കട്ടിലിൽ തുണി കൊണ്ട് ശക്തിയായി കാലുകൾ ബന്ധിച്ചതിനാൽ തന്നെ കുട്ടിയുടെ കാലുകൾ മുറിഞ്ഞ് ചോരയൊലിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഒന്നിലേറെ പേർ ചേർന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. വേദന കൊണ്ട് വിദ്യാർത്ഥി കരഞ്ഞപ്പോൾ ചില സീനിയേഴ്‌സ് വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷൻ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.