• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജോളി മധുവിന്റെ മരണം: കേന്ദ്രസംഘം കൊച്ചി കയർ ബോർഡ് ആസ്ഥാനത്ത്, ജീവനക്കാരുടെ മൊഴിയെടുക്കും

ckmnews by ckmnews
February 13, 2025
in UPDATES
A A
ജോളി മധുവിന്റെ മരണം: കേന്ദ്രസംഘം കൊച്ചി കയർ ബോർഡ് ആസ്ഥാനത്ത്, ജീവനക്കാരുടെ മൊഴിയെടുക്കും
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കൊച്ചിയിലെ കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. എംഎസ്എംഇ നിയോ​ഗിച്ചിരിക്കുന്ന മൂന്നം​ഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്. പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമ​ഗ്രമായ റിപ്പോർട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം. ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റ് സാഹചര്യങ്ങൾ എനിനിവ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കയര്‍ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന് തെളിവായി ജോളി മധുവിന്‍റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തു വിട്ടിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദ സന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ധ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടി. കയർ ബോർഡ്‌ ചെയർമാൻ വിപുൽ ഗോയൽ മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം. ഒടുവിൽ ഉപദ്രവിക്കരുതെന്നും കരുണ കാണിക്കണമെന്നും കത്തിൽ കുറിക്കുന്നതിനിടെയാണ് തലച്ചോറിലെ രക്തസ്രാവം മൂലം ജോളി കുഴഞ്ഞു വീണതെന്ന് ആവർത്തിക്കുന്നുണ്ട് കുടുംബം. സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി കുറിച്ചു. സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു ജോളി മധുവെന്നും കുടുംബത്തി ത്തിൻ്റെ ആരോപണം ഗൗരവതരമെന്നും കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.

Related Posts

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി
UPDATES

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി

August 31, 2026
64
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു
UPDATES

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

August 31, 2026
74
‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്
UPDATES

‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

August 31, 2026
152
19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം
UPDATES

19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം

August 31, 2026
87
നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

August 31, 2026
29
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
UPDATES

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

August 31, 2026
122
Next Post
അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും പിടിയിൽ

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും പിടിയിൽ

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
131
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
8
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
50
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025