• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി

ckmnews by ckmnews
February 13, 2025
in Crime
A A
ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി∙ ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി. നേരത്തേ ബലാത്സംഗ, വധശ്രമ കേസുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നിട്ടും വൈദ്യസഹായം നിഷേധിച്ച സാഹചര്യത്തിൽ കുറ്റകരമായ നരഹത്യ വകുപ്പുകൂടി ചുമത്താമെന്നു കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പുതിയ വകുപ്പു ചുമത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ മാസം 31നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 19കാരി മരിക്കുന്നത്. ജനുവരി 25ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വിവിധ കാരണങ്ങൾ പറഞ്ഞു പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു. ഒടുവിൽ തൂങ്ങിമരിക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും ഇയാൾ തടഞ്ഞില്ല. ഷാളിൽ തൂങ്ങിയാടുന്ന സമയത്താണ് ഇയാൾ ഇതു മുറിച്ചിടുന്നത്. അതിനുശേഷവും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രതി തയാറായില്ല. വീണ്ടും നാലു മണിക്കൂറോളം ആ വീട്ടിൽ തങ്ങിയ പ്രതി പെൺകുട്ടി മരിച്ചെന്നു കരുതി സ്ഥലംവിടുകയായിരുന്നു. പിറ്റേന്നു വൈകിട്ട് നാലു മണിയോടെ അയൽവാസിയായ ബന്ധുവാണു പെൺകുട്ടിയെ ഉറുമ്പരിച്ച നിലയിൽ കിടക്കുന്നത് കാണുന്നത്. സമൂഹമാധ്യമത്തിലൂടെ ഒരു വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. ചോറ്റാനിക്കരയിലെ വീട്ടിൽ അനൂപ് ഇടയ്ക്കിടെ വന്നിരുന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവ് ഭയം മൂലം ഇവിടെനിന്നു താമസം മാറുകയായിരുന്നു. പെൺകുട്ടിക്കു മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അനൂപ് മർദിച്ചത്. ലഹരിക്കേസിലും അക്രമ കേസിലും പ്രതിയാണ് ഇയാൾ.

Related Posts

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Crime

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
31
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു
Crime

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
14
തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്
Crime

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
170
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
251
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
131
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
310
Next Post
ഇത് ഡ്രഗ്സ് ആണ് സാറേ, ഞാൻ തിന്നും; കൊച്ചിയിൽ പൊലീസ് വാഹനം അടിച്ച് തകർത്ത് യുവതി

ഇത് ഡ്രഗ്സ് ആണ് സാറേ, ഞാൻ തിന്നും; കൊച്ചിയിൽ പൊലീസ് വാഹനം അടിച്ച് തകർത്ത് യുവതി

Recent News

കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

June 22, 2026
2
കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

June 22, 2026
2
തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
1
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025