ചങ്ങരംകുളം:ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാകുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തി വെപ്പ് ക്യാംപെയ്ൻ ആലങ്കോട് ഗ്രാമ പഞ്ചായയ് തല ഉൽഘാടനം ചങ്ങരംകുളത്ത് നടന്നു.
ചങ്ങരംകുളം മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാരിക മുരളീധരൻ ,ചങ്ങരംകുളം മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോക്ടർ പാമി ടി മാളിയേക്കൽ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീമതി ജിജി ആഗ്നസ്,മറ്റു ജീവനക്കാർ എന്നിവരും പങ്കെടുത്തു.







