കുന്നംകുളം:സി വി ശ്രീരാമൻ ട്രസ്റ്റിൻ്റെ സി. വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാര സമർപ്പണം നടത്തി. കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തിൽ കഥാകൃത്ത് എസ്. ഷരീഷ് പുരസ്കാര സമർപ്പണം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.ട്രസ്‌റ്റ് ചെയർമാൻ വി. കെ ശ്രീരാമൻ സലിം ഷെരീഫിന് പുരസ്കാരം സമർപ്പിച്ചു.നിരൂപക ഡോ. ജി. ഉഷാകുമാരി ജീവിതത്തിന്റെ പ്രതിനിധികൾ എന്ന വിഷയത്തിൽ സി. വി ശ്രീരാമൻ സ്‌മാരക പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന എസ്. സി. എസ്. ടി കമ്മീഷനംഗം ടി. കെ വാസു, നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കെ. എ മോഹൻദാസ്, എം. എൻ സത്യൻ, പി. എസ് ഷാനു എന്നിവർ സംസാരിച്ചു.നാല്പതു വയസിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നല്കുന്ന പുരസ്‌കാരം ലഭിയ്ക്കുന്ന 11-ാമ ത്തെ എഴുത്തുകാരനാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയായ സലിം ഷെരീഫ്. 28000 രൂപയും പ്രശസ്തിപ ത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം പൂക്കാരൻ എന്ന കഥാ സമാഹാരത്തിനാണ് നൽകുന്നത്.