ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച.ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.ആറ് പാവനോളം സ്വർണ ആഭരണങ്ങളും,വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടതായാണ് വിവരം.ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു