• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 201 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്

ckmnews by ckmnews
February 12, 2025
in UPDATES
A A
സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 201 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ആരോഗ്യ സ്ഥാപനത്തിന് പുതുതായി അംഗീകാരവും രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തിന് ശേഷം പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്.തൃശൂര്‍ ഗുരുവായൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം 87.08 ശതമാനം സ്‌കോറും, വയനാട് മുണ്ടേരി കല്‍പറ്റ നഗര കുടുംബാരോഗ്യ കേന്ദ്രം 95.67 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 201 ആശുപത്രികള്‍ എന്‍ക്യുഎഎസ് അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കുന്നു. കൂടുതല്‍ ആശുപത്രികള്‍ എന്‍ക്യുഎഎസ് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
101
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു
UPDATES

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
101
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം
UPDATES

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
109
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു

September 1, 2026
85
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
UPDATES

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
53
Next Post
കിംഗ് ഓഫ് ഏഷ്യ: തിരിച്ചുവരവിൽ ഇരട്ട റെക്കോഡുമായി വിരാട് കോഹ്‌ലി

കിംഗ് ഓഫ് ഏഷ്യ: തിരിച്ചുവരവിൽ ഇരട്ട റെക്കോഡുമായി വിരാട് കോഹ്‌ലി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
101
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
101
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025