• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പകുതി വില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ, ജാമ്യാപേക്ഷ തള്ളി

ckmnews by ckmnews
February 11, 2025
in UPDATES
A A
പകുതി വില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ, ജാമ്യാപേക്ഷ തള്ളി
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പകുതിവിലയ്‌ക്ക്‌ ഇരുചക്രവാഹനമുൾപ്പെടെ നൽകാമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ ആയിരക്കണക്കിന്‌ ആളുകളിൽനിന്ന്‌ കോടികൾ തട്ടിയെടുത്ത കേസിൽ അനന്തുകൃഷ്‌ണന് ജാമ്യമില്ല. മൂവാറ്റുപുഴ ജുഡീഷ്യൽ ഫറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണൻ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ്‌ സ്‌റ്റേഷുകളിൽ ഇതുവരെ 34 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയത് പ്രാദേശിക ഏജന്റുമാരെ ഉപയോഗിച്ചാണെന്നാണ് വിവരം. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ തേടും. സിഎസ്‍ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് 11 സൊസൈറ്റികൾ രൂപീകരിച്ച് ആറുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട്. സൊസൈറ്റികളിൽ കോർഡിനേറ്റർമാരെ നിയോഗിച്ചിരുന്നു. ഇവർ വഴിയാണ് പദ്ധതിയിലേക്ക് ആളുകളെ ചേർത്തതെന്നും പണം പിരിച്ചതെന്നുമാണ് വിവരം. സ്കൂട്ടർ, തയ്യൽ മിഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ പകുതി വിലയ്ക്ക് നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനന്തുകൃഷ്‌ണന്റെ ഫ്ലാറ്റിൽ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ സ്ഥിരം സന്ദർശകനായിരുന്നെന്ന്‌ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. എറണാകുളത്ത്‌ അനന്തുകൃഷ്‌ണൻ വാടകയ്‌ക്കെടുത്ത രണ്ട്‌ ഫ്ലാറ്റുകളിൽ എ എൻ രാധാകൃഷ്‌ണൻ പതിവായി വന്നിരുന്നതായി സുരക്ഷാ ജീവനക്കാരൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഹൈക്കോടതി ജങ്‌ഷനിലെ ഈ ഫ്ലാറ്റുകളിൽ അനന്തുകൃഷ്‌ണനും പത്തോളം കൂട്ടാളികളുമാണ്‌ താമസിച്ചിരുന്നത്‌. ഇവിടെവച്ച് ഉന്നത കോൺഗ്രസ്‌ – ബിജെപി നേതാക്കളുമായി അനന്തുകൃഷ്‌ണന്റെ കൂടിക്കാഴ്‌ചയെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അനന്തുകൃഷ്‌ണൻ കോ–ഓർഡിനേറ്ററായ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷനും എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദ നേഷൻ (സൈൻ) സംഘടനയും ചേർന്ന്‌ ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സൈൻ നേതൃത്വത്തിൽ ഒറ്റയ്‌ക്കും രാധാകൃഷ്‌ണൻ വാഹനവിതരണം നടത്തിയിരുന്നു. സ്കൂട്ടർ വിതരണച്ചടങ്ങുകളിൽ ഉദ്ഘാടകരായത് എ എൻ രാധാകൃഷ്ണനും ഹൈബി ഈഡൻ എംപിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്വന്തം ചിത്രമുള്ള പോസ്റ്ററുകൾ അനന്തുകൃഷ്ണൻ പ്രചരിപ്പിച്ചിരുന്നു. ഒരു കോൺഗ്രസ് വനിതാനേതാവും ഫ്ലാറ്റിൽ പതിവായി വരാറുണ്ടെന്ന്‌ കണ്ടെത്തി.

Related Posts

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
10
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
100
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
265
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
33
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
23
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
101
Next Post
‘വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതി’; ലഹരി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റിൽ രാജ്യത്ത് സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി എം ബി രാജേഷ്

‘വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതി’; ലഹരി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റിൽ രാജ്യത്ത് സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി എം ബി രാജേഷ്

Recent News

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

October 20, 2026
11
സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

October 20, 2026
129
സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
10
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025