സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും അരങ്ങിലെത്തുന്നു. ഇരുവരും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. മുളന്തുരുത്തി എരിവേലിയിയാണ് പടത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമാണം. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവം.2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറക്കിയ അവസാന ചിത്രം. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ടി പി സോനുവാണ്. മാളവികാ മോഹൻ നായികയാകുന്ന ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിങ് – കെ രാജഗോപാൽ. കലാസംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്. സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂന എന്നിവിടങ്ങളിലായാണ് ചിത്രീകരണം. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.