ചങ്ങരംകുളം ഉദിനുപറമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു.ഉദിനുപറമ്പ് താമസിക്കുന്ന പൊതുപ്രവര്‍ത്തകനും .കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ നടുവിലവളപ്പില്‍ സുബൈറിനാണ് വെട്ടേറ്റത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.തലക്ക് പരിക്കേറ്റ സുബൈറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്തെ ലഹരിവില്‍പന സംഘങ്ങളാണ് അക്രമിച്ചതെന്ന് സുബൈര്‍ പറഞ്ഞു.നാട്ടുകാരുമായി ഉണ്ടായ പ്രശ്നം ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സുബൈറിനെ അക്രമിച്ചതെന്നാണ് വിവരം.മറ്റു രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.