ചങ്ങരംകുളം :മൂന്ന് ദിവസങ്ങളായി തൃശൂർ കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-മത് കേരള സയൻസ് കോൺഗ്രസിൽ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുത്ത ഫദുവ കുറിച്ചത് പുതിയ ചരിത്രം. നൂറിലധികം റിസേർച്ചേഴ്സും പി ജി, തു ജി മത്സരാർത്തികൾ പങ്കെടുത്ത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പ്ലസ് ടുവിന് പഠിക്കുന്ന ഏക വിദ്യാർത്ഥി ഫദുവയാണ്. ചങ്ങരംകുളം കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്തിയായ ഫദുവ സ്കൂളിൽ നടന്ന ഇന്റർനാഷണൽ കോൻഫ്രൻസിലും പേപ്പർ പ്രസന്റ് ചെയ്തിരുന്നു.