• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നടുക്കുന്ന അനുഭവം പങ്കുവെച്ചു അസ്‌കർ ; കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ

ckmnews by ckmnews
February 8, 2025
in Local News
A A
നടുക്കുന്ന അനുഭവം പങ്കുവെച്ചു അസ്‌കർ ; കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ
0
SHARES
1.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും ആനക്കൊമ്പിൽ തലയിടിച്ച് ബോധരഹിതനായി അസ്കർ വീണത് ആനയുടെ കാൽച്ചുവട്ടിലാണ്. തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമാണെന്ന് അസ്കർ പറഞ്ഞു. പാപ്പാനെ കുത്തിയും ചവിട്ടിയും കൊന്ന് കലിതുള്ളിയ അനപ്പുറത്ത് നിന്നും തലനാരിഴക്ക് ജീവനോടെ രക്ഷപ്പെട്ടതിൻ്റെ നടുക്കും ഓർമ്മയിലാണ് മൂന്ന് യുവാക്കൾ. കൂറ്റനാട് ദേശോത്സവത്തിനിടെ ഇടഞ്ഞ് പാപ്പാൻ കുഞ്ഞിമോനെ ആന നിലത്തിട്ട് കുത്തിക്കൊല്ലുമ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു ആനപ്പുറത്തിരുന്ന അസ്കറും ആദിലും സുഹൈലും. പാപ്പാൻ്റെ ജീവനെടുത്ത ശേഷം വാഹനങ്ങളും തകർത്ത് കലിപൂണ്ട ആനയുടെ മുകളിൽ നിന്നും ആദിലും സുഹൈലുമാണ് ആദ്യം ചാടി രക്ഷപ്പെടുന്നത്. ഒരാൾ വാഹനത്തിന് മുകളിലേക്കും മറ്റെയാൾ ആനയുടെ പുറക് വശത്തേക്കും ചാടിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ ഏറ്റവും മുന്നിൽ ഇരുന്ന പെരിങ്ങോട് മതുപ്പുള്ളി സ്വദേശി മണിയാറത്ത് വീട്ടിൽ അസ്കർ വീണത് ആനയുടെ മുൻവശത്തെ കാൽച്ചുവട്ടിലേക്കായിരുന്നു. വീഴ്ച്ചക്കിടെ ആനയുടെ കൊമ്പിൽ തലയിടിച്ചതോടെ പാതി ബോധം നഷ്ടമായാണ് ആനയുടെ കാൽചുവട്ടിലേക്ക് അസ്കർ വീഴുന്നത്. ഇതോടെ കാഴ്ചക്കാരും രക്ഷാ പ്രവർത്തകരുമെല്ലാം ഒരു നിമിഷം സ്തബ്ധരായി. അസ്കറിനെ മുൻകാല് കൊണ്ട് തട്ടിയ ആന തുമ്പികൈ കൊണ്ട് മണം പിടിച്ച ശേഷം തിരിഞ്ഞ് നടക്കുകയായിരുന്നു. സംഭവത്തിൻ്റെ നടുക്കും ദൃശ്യങ്ങളും പുറഞ്ഞ് വന്നിട്ടുണ്ട്. ആന തിരിഞ്ഞ് നടന്നതോടെ ഉടൻ തന്നെ ആളുകൾ അസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഗുരുതര പരിക്കുകളേതുമില്ലാത്തതിനാൽ അസ്കർ വീട്ടിലേക്ക് മടങ്ങിഎത്തി. കൂറ്റനാട് വലിയ പള്ളി പരിസരത്ത് നിന്നുമാണ് സുഹൃത്തുക്കളായ മൂവരും ആനപ്പുറത്ത് കയറുന്നത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
219
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
150
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
610
Next Post
ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യ സമരത്തിനാണ്  ഗാന്ധിജി നേതൃത്വം നൽകിയത്:സി.ഹരിദാസ്

ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യ സമരത്തിനാണ് ഗാന്ധിജി നേതൃത്വം നൽകിയത്:സി.ഹരിദാസ്

Recent News

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
279
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
63
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
268
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025