• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് ബസപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ckmnews by ckmnews
February 5, 2025
in Kerala, UPDATES
A A
കോഴിക്കോട് ബസപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിന് സമീപം ഇന്നലെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ് 54പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇതിൽ 12പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.വിദ്യാർത്ഥികളടക്കം തിങ്ങിനിറഞ്ഞ് പോവുകയായിരുന്ന ബസ് ഡിവെെഡറിലെ പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ അപകടസമയത്ത് കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. പൊലീസ് സ്റ്റേഷനും ആശുപത്രിയും അടുത്തുള്ളത് രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. പാളയം ബസ് സ്റ്റാൻഡിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വെർടെക്സ് ബസാണ് ഇന്നലെ വെെകിട്ട് 4.10ഓടെ അപകടത്തിൽപ്പെട്ടത്.കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കാറിനെ ഓവർടേക്ക് ചെയ്ത ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാനായി ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ സമീപത്തുള്ള കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ തുടയെല്ലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ബൈക്ക് പൂർണമായും നശിക്കുകയും ബസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്.അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇടിച്ചുകയറിയിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായി​രുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് കൂടുതൽ മലക്കം മറിയാത്തതും യാത്രക്കാർക്ക് പരിക്ക് കുറയാൻ സഹായകരമായി. അപകടം നടന്ന് ഉടൻ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി മറിഞ്ഞ ബസ് സ്ഥലത്ത് നിന്നും നീക്കി 6.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.

Related Posts

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍
UPDATES

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
44
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
8
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു
UPDATES

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
24
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്
UPDATES

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
18
മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ
UPDATES

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
1k
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
UPDATES

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
64
Next Post
കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Recent News

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
44
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
8
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
24
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025