നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കൊലയ്ക്കുപയോഗിച്ച കൊടുവാള്‍ വാങ്ങിയത് എലവഞ്ചേരിയിലെ കടയില്‍ നിന്ന് തന്നെയെന്ന് ഡിവൈഎസ്പി. കൊടുവാളില്‍ കടയുടെ സീല്‍ ഉണ്ട്. ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തെളിവെടുപ്പ് നടന്ന എലവഞ്ചേരി അഗ്രോ എക്യുപ്സ് കടയിൽ നിന്നാണ് ആയുധം വാങ്ങിയതെന്ന് ചെന്താമര പറഞ്ഞു. പ്രത്യേകമായി ആയുധം നിർമ്മിച്ചതും, പണം നൽകിയതും ഉൾപ്പെടെ ചെന്താമര പോലീസ് ഉദ്യോഗസ്ഥർക്ക് വിവരിച്ചു. എന്നാൽ ചെന്താമരയെ കണ്ടിട്ടില്ലെന്ന് കടയുടമ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം മകളെ വലിയ ഇഷ്ടമെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. മകളെ വലിയ ഇഷ്ടമെന്ന് ചോദ്യം ചെയ്യലിനിടെയാണ് ചെന്താമര പറഞ്ഞത്. തന്റെ വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും,ലക്ഷ്മിയെയും വെട്ടി വീഴ്ത്തിയതും ശേഷം ഒളിവില്‍ പോയതുമെല്ലാം ചെന്താമര പോലീസിനോട് വിവരിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നുമാണ് നെന്മാറ ഇരട്ടക്കൊലപാതക പ്രതി ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്ത്തിയ റോഡില്‍ ക്രൈം സീന്‍ പുനരാവിഷ്‌കരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടില്‍ കൊടുവാള്‍ വച്ചു എന്നും അതിന് ശേഷം വീടിന്റെ പിന്നിലൂടെ വേലി ചാടി. പടത്തിലൂടെ ഓടി. സിം, ഫോണ്‍ ഉപേക്ഷിച്ചതായും സമീപത്തെ കനാലില്‍ വൈകുന്നേരം വരെ ഇരുന്നതായും. കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറി എന്നും ചെന്താമര പോലീസിനോട് വിവരിച്ചു. ചെന്താമര കൊടുവാള്‍ ഉപേക്ഷിച്ച വീട്ടിലും, ശേഷം ഓടിരക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ച കനാല്‍ അരികിലും ഒക്കെ വിശദമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്. അരമണിക്കൂറോളം നേരമാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. 500 ലേറെ പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.