എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടിഎ)എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ അംശക്കച്ചേരിയിൽ പതാക ദിനത്തോടനുബന്ധിച്ച് പൊതുയോഗവും പ്രകടനവും നടത്തി.പൊതുയോഗം KSTA മലപ്പുറം ജില്ലാ എക്സിക്യൂട്ടിവ് അംഗം അബ്ദുൾസിയാദ് ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ എടപ്പാൾ സബ്ജില്ലാ പ്രസിഡണ്ട് കെ.എം സുരേഷ് ബാബു അധ്യക്ഷനായി.സബ്ജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതവും വൈസ് പ്രസിഡണ്ട് സജിസി നന്ദിയുംപറഞ്ഞു.ജോ സെക്രട്ടറി അജയ് ആർ കെ., ശ്രീകാന്ത് കെ.എസ്,വൈസ്പ്രസിഡണ്ട് പ്രിയ പിസി ഉപജില്ലാ ട്രഷറർ ഹംസ സി എന്നിവർ സംസാരിച്ചു.ഫെബ്രുവരി 14,15 ,16, തിയ്യതികളിൽ കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം. കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്നതാണ് ഈവർഷത്തെ സമ്മേളന മുദ്രാവാക്യം.