ചങ്ങരംകുളം :ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന തിബ് യാൻ പ്രി സ്കൂൾ കല്ലൂർമ്മ- പെരുമ്പാൾ മള്ഹറുൽ ഉലും മദ്റസയിൽ ആരംഭിച്ചു.സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ പ്രഖ്യാപനം നടത്തി. പി പി നൗഫൽ സഅദി അധ്യക്ഷത വഹിച്ചു . ശറഫുദ്ധീൻ അഹ്സനി കരേക്കാട് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി വിഷയാവതരണം നടത്തി. അലി അശ്റഫി വിളയൂർ , ശഫീഖ് സഖാഫി ഉപ്പുങ്ങൾക്കടവ് , എം ഉമർ മണാളത്ത്, അബ്ദുൽ മജീദ് കല്ലാട്ടയിൽ പ്രസംഗിച്ചു.മൂന്ന് വയസ് പൂർത്തിയാവുന്ന കുട്ടികൾക്ക് പ്രവേശനം നൽകുന്ന തിബ് യാൻ കോഴിസിലൂടെ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുവാനും നിത്യ ജീവിതത്തിൻ പാലിക്കേണ്ട ധാർമിക പാഠങ്ങൾ പരിശീലിക്കാനും മൂന്നു വർഷ കോഴ്സ് പൂർത്തിയാകുന്നവർക്ക് കേരള , സി ബി എസ് ഇ സിലബസുകളിൽ തുടർ പഠനത്തിന് യോഗ്യത നേടാനും സാധിക്കും.